ആദ്യ പത്തിൽ നിന്നും അദാനി പുറത്ത്; തകർച്ച തുടരുന്നു

Jotsna Rajan

Calicut

Last updated on Jan 31, 2023

Posted on Jan 31, 2023

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും പുറത്തായി ഗൗതം അദാനി.ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സിലെ റാങ്കിംഗിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്ന് അദാനി പുറത്തായത്.നിലവിൽ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് അദാനി. അദാനി ഗ്രൂപ്പിന്റെ ചെയർമാനായ ഗൗതം അദാനിയുടെ ആസ്തി പട്ടിക പ്രകാരം 84.4 ബില്യൺ ഡോളറാണ്.2023 ജനുവരി 31 വരെ ലഭ്യമായ കണക്കുകൾ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ബ്ലൂംബെർഗ് കണക്കുകൾ പ്രകാരം ഗൗതം അദാനിയുടെ ആസ്തി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8.21 ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി.മൂന്ന് ദിവസത്തിനുള്ളിൽ 34 ബില്യൺ ഡോളറാണ് അദാനിക്ക് നഷ്ടമുണ്ടായത്.

പട്ടികയിൽ 1898 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ലൂയിസ് വിറ്റണിലെ ബെർണാഡ് അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്.ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയുടെ ഉടമയായ എലോൺ മസ്കാണ് 1608 ബില്യൺ ഡോളർ ആസ്തിയുമായി രണ്ടാംസ്ഥാനത്ത്.മൂന്നാം സ്ഥാനത്തുള്ള ആമസോൺ ഉടമജെഫ് ബെസോസിന്റെ ആസ്തി 1248 ബില്യൺ ഡോളറായി ഉയർന്നു.ബ്ലൂംബെർഗ് ശതകോടിശ്വരൻമാരുടെ സൂചികയാണ് ഏറ്റവും സമ്പന്നരായ 500 ആളുകളുടെ പ്രതിദിന റാങ്കിംഗ് തയ്യാറാക്കുന്നത്. ന്യൂയോർക്കിലെ എല്ലാ വ്യാപാര ദിനങ്ങളും അവസാനിക്കുമ്പോൾ കണക്കുകൾ അപ്‌ഡേറ്റ് ചെയ്യുകയാണ് പതിവ്.


ശതകോടീശ്വരൻമാരുടെ പട്ടികയിൽ മെക്സിക്കോയുടെ കാർലോസ് സ്ലിം, ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ , മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ എന്നിവരെക്കാൾ താഴെയാണ് ഇപ്പോൾഅദാനി . അദാനിക്ക് പിന്നിൽ പന്ത്രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്82.2 ബില്യൺ ഡോളറാണ് മുകേഷിൻ്റത്ത ആസ്തി

Share on