കണ്ണൂര്‍: യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്യങ്കോട് കോളനിയില്‍ വിഷ്ണു (26) വാണ് മരിച്ചത്.
ഇടതുനെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണപ്പെടുകയായിരുന്നു. ഇരിക്കൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടത്തിയ ആളെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചു എന്നാണ് വിവരം.
