കര്‍ണാടകയില്‍ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു

Jotsna Rajan

Calicut

Last updated on Dec 6, 2022

Posted on Dec 6, 2022

കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരില്‍ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് അടിച്ചും മര്‍ദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിന്‍്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ശനിയാഴ്ച അര്‍ധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നത് പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഗ്രൂപ്പ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കിച്ച ശേഷം, സ്ത്രീകളിലൊരാള്‍ ഒരു വലിയ കല്ല് എടുത്ത് യുവാവിനെ മര്‍ദ്ദിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

പിന്നീട് ആറംഗ സംഘം തുടര്‍ച്ചയായി യുവാവിനെ മര്‍ദ്ദിക്കുന്നുണ്ട്. ഇരയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി പൊലീസിനെ വിളിച്ചു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബദാമി സ്വദേശിയാണ് മരിച്ചത്. നിലവില്‍ അക്രമികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


Share on

Tags