പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍

Last updated on Nov 26, 2022

Posted on Nov 26, 2022

എറണാകുളം: പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഹരിപ്പാട് വെട്ടുവേണി ഈരേഴിയില്‍ വീട്ടില്‍ അല്‍ അമീന്‍ എന്ന 24-കാരനാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയ സ്ഥലത്തുനിന്ന് തൃക്കാക്കര പൊലീസ് കണ്ടെത്തിയ ബൈക്കാണ് അടുത്ത ദിവസം കാണാതായത്. വ്യാഴാഴ്ച പാലച്ചുവട് വ്യാസ വിദ്യാലയത്തിന് സമീപത്തുനിന്നാണ് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയത്.

സമീപത്തുതന്നെ ഉണ്ടായിരുന്ന ഉടമസ്ഥന്‍ ഇല്ലാത്ത ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനയില്‍ വാഹനത്തിന്റെ നമ്ബര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അപകടത്തില്‍ തകര്‍ന്ന് കൊല്ലം ജില്ലയിലെ വര്‍ക്ക്ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ നമ്ബറായിരുന്നു ബൈക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. മറ്റു നടപടികള്‍ക്കായി സ്റ്റേഷന്‍ വളപ്പിലെ പാര്‍ക്കിങ് ഏരിയയില്‍ സൂക്ഷിച്ച വാഹനം വെള്ളിയാഴ്ച ഉച്ച മുതല്‍ കാണാതാവുകയായിരുന്നു. സ്റ്റേഷനില്‍നിന്ന് വാഹനം മോഷണം പോയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുനടത്തിയ അന്വേഷണത്തിലാണ് പച്ചാളത്ത് ഈ ബൈക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് തൃക്കാക്കര പൊലീസ് ഇന്‍സ്പെക്ടര്‍ ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ പി.ബി. അനീഷ്, എന്‍.ഐ. റഫീഖ്, വൈശാഖ്, റോയി കെ. പുന്നൂസ്, സി.പി.ഒമാരായ ജാബിര്‍ സലീം, അയ്യപ്പദാസ്, ചന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Share on

Tags