നാദാപുരം: വടകര പൊൻ മേരി പറമ്പിൽ കുറുളിക്കണ്ടി താഴകുനിയിൽ നിജിത്ത് ' കെ.കെയാണ് കല്ലാച്ചിയിൽ വെച്ച് നാദാപുരം എക്സെസിൻ്റെ പിടിയിലായത്.
25 ഗ്രാം കഞ്ചാവുമായി ഇന്നലെ ഉച്ചയ്ക്ക് ജെ.എഫ്. സി.എം.കോടതി റോഡിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത്.
നാദാപുരം റെയിഞ്ച് പ്രിവൻ്റീവ് ഓഫീസർ ശ്രീജിത്ത് എ.കെയുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ.സി.പി., സി.ഇ.ഒമാരായ ഷിജിൽ കുമാർ, എൻ.കെ.ഷിരാജ്.കെ. ഡബ്ലിയു.സി.ഇ.ഒ.നിഷ.എൻ.കെ.ഡ്രൈവർ പ്രജീഷ് ഇ.കെ. എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.