കൊച്ചി: യുവതിക്കുനേരെ നഗ്നത പ്രദര്‍ശനം നടത്തുകയും അതിക്രമം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. നിലമ്ബൂര്‍ അമരമ്ബലം കുറ്റമ്ബാറ പറകുണ്ടില്‍ വീട്ടില്‍ പി.അജ്മല്‍ എന്ന 22-കാരനെയാണ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി ഒമ്പതിന് പാലാരിവട്ടം ജനത റോഡില്‍ അടിമുറി ലൈനിലുള്ള താമസസ്ഥലത്തേക്ക് നടന്നുവരികയായിരുന്ന യുവതിയോട് ബൈക്കിലെത്തിയ അജ്മല്‍ നഗ്നത പ്രദര്‍ശനം നടത്തുകയും കൈക്ക് പിടിച്ച് വലിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
ഓണ്‍ലൈന്‍ ഫുഡ് കമ്പനിയുടെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് അജ്മല്‍. പ്രതിയുടെ ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പാലാരിവട്ടം ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പടികൂടിയത്.