കോഴിക്കോട്: കാരാപ്പറമ്ബില്‍ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു.
ഇന്ന് ഉച്ചയോടെയാണ് അപകടം. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
രണ്ടു പേരായിരുന്നു പൊളിക്കുന്നുണ്ടായിരുന്നത്. അതില്‍ ഒരാളുടെ ശരീരത്തിലേക്കാണ് മേല്‍ക്കൂര വീണത്. അടിയില്‍ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൂടെ ഉണ്ടായിരുന്നയാള്‍ പുറത്തായിരുന്നതിനാലാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. മേല്‍ക്കൂര മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം.