എറണാകുളത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

TalkToday

Calicut

Last updated on Jan 30, 2023

Posted on Jan 30, 2023

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. ലിസി ജംഗ്ഷനിൽ വച്ചാണ് അപകടം സംഭവിച്ചത്. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഇന്ന് 9 മണിയോടെയായിരുന്നു സംഭവം. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് ഇവർ മരിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.


Share on

Tags