ജനങ്ങൾക്കിടയിൽ ഭീതി പടർത്തി പള്ളിയത്ത് അങ്ങാടിയിൽ കാട്ടു പന്നി ആക്രമണം

Jotsna Rajan

Calicut

Last updated on Dec 7, 2022

Posted on Dec 7, 2022

പേരാമ്പ്ര -  പള്ളിയത്ത് അങ്ങാടിയിൽ ജനങ്ങൾക്കിടയിൽ ഭീതി പടർത്തി കൊണ്ട് കാട്ടു പന്നി ആക്രമണം നടത്തി. പള്ളിയത്ത് തിരുവള്ളൂർ റോഡ് സ്ഥിതി ചെയ്യുന്ന കെ. കെ പറമ്പത്ത് ഇബ്രാഹിമിന്റെ സിമന്റ് കടയിലേക്കാണ് കാട്ടു പന്നി ഇടിച്ചു കയറിയത്. ഇന്ന് രാവിലെ 11 . 30 നായിരുന്നു സംഭവം. കടയുടെ ജനൽ ചില്ലുകൾ തകർത്താണ് പന്നി അകത്തു കയറിയത്. കൂട്ടത്തിൽ വേറെയും നാല് പന്നികൾ ഉണ്ടായിരുന്നു.


Share on

Tags