കൊച്ചി: രണ്ടരവയസുകാരനെ കൊത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോഴിയുടെ ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.
ഏലൂര്‍ മഞ്ഞുമ്മല്‍ മുട്ടാറിന് സമീപം കടവില്‍ ജലീലിനെതിരെയാണ് ഏലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുത്തച്ഛനെയും മുത്തശ്ശിയെയും സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു കുട്ടിയും കുടുംബവും. ഇവിടെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയായിരുന്നു കുട്ടിയെ കോഴി കൊത്തിയത്. ജലീലിന്റെ കോഴി അയല്‍വാസിയായ കുട്ടിയുടെ കണ്ണിന് താഴെയും കവിളത്തും കൊത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് രക്ഷിതാവിന്റെ പരാതിയില്‍ വ്യക്തമാക്കുന്നത്. പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 22നാണ് പോലീസില്‍ പരാതി നല്‍കിയത്.