കോഴിക്കോട്: മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകനുമായ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം.
അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അമല്‍ കൃഷ്ണയുടെ അപകട മരണത്തില്‍ ദുഃഖ സൂചകമായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു. ഐ.ടി പരീക്ഷ ഉള്‍പ്പെടെ എല്ലാ ക്ലാസുകളും നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.