കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവം; പ്രതിക്ക് ജാമ്യം

TalkToday

Calicut

Last updated on Nov 19, 2022

Posted on Nov 19, 2022

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് അഞ്ച് വയസുകാരനായ രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കേസില്‍ പ്രതി പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദിന് കോടതി ജാമ്യം അനുവദിച്ചു.തലശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഷിനാദിനെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിരുന്നു. 15 ദിവസം കൊണ്ടാണ് തലശ്ശേരി സിജെഎം കോടതിയില്‍ ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കാറില്‍ ചാരി നിന്നതിനാണ് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചത്. രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

നവംബര്‍ മൂന്നിന് നാരങ്ങാപ്പുറം മണവാട്ടി കവലയില്‍ രാത്രിയാണ് കേസിനാസ്പദമായ സംഭവംനടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.


Share on

Tags