കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റിലേക്കുള്ള സഞ്ചാരപാത നിർമ്മാണത്തിനായുള്ള പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ ഉദ്ദേശിച്ച് ഹാർബർ എൻജിനീയർ വിഭാഗവുമായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ സ്ഥലസന്ദർശനം നടത്തി.

കുറ്റ്യാടി പാലത്തിൽ നിന്നും കുറ്റ്യാടി പാർക്ക് വരെയുള്ള പുഴയോര ഭാഗങ്ങൾ ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു.
ഈ ഭാഗത്തുള്ള പുഴയോരത്ത് സുരക്ഷിതമായ രീതിയിൽ ഒരു യാത്രാ വഴി നിർമ്മിക്കാനുള്ള പ്രൊപ്പോസൽ തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിക്കലാണ് ലക്ഷ്യം.

ധാരാളം ടൂറിസം സാധ്യതകളുള്ള കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റിന്റെ പ്രോജക്ട് നിലവിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിക്ക് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.