സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകി; യാത്രക്കാർ ദുരിതത്തിൽ

Last updated on Nov 21, 2022

Posted on Nov 21, 2022

വടകര കരിമ്പനപ്പാലം കോപ്പറേറ്റീവ്  ഹോസ്പിറ്റലിനു സമീപം പ്രവർത്തിച്ചുവരുന്ന ഐശ്വര്യ റസിഡൻസി  എന്ന സ്ഥാപനം തങ്ങളുടെ മലിനജലം  നീർച്ചാലിലേക്ക് ഒഴുക്കിവിടുകയും അത് സമീപത്തെ റോഡിലേക്ക് ഒഴുകി സമീപവാസികൾക്കും യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും, ജലസ്രോതസ്സ് മലിനപ്പെടുകയും ചെയ്യുകയുണ്ടായി.

0:00
/

ജലസ്രോതസ് മലിനപ്പെടുത്തുകയും, പകർച്ചവ്യാധികൾ പടരുവാൻ സാധ്യതയുണ്ടായതിനാൽ കേരള മുനിസിപ്പൽ ആക്ട്  പ്രകാരം പിഴ ചുമത്തി സ്ഥാപനം അടച്ചുപൂട്ടി നടപടി സ്വീകരിച്ചുവരുന്നു. മുനിസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം നടപടിക്രമങ്ങൾക്ക് ഹെൽത്ത്‌ സൂപ്പർവൈസർ വിൻസെന്റ് സി എ, ഹെൽത്ത് ഇൻസ്‌പെക്ടർ കമലാക്ഷി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ  എം. പി.രാജേഷ്‌കുമാർ എന്നിവർ നേതൃത്വം കൊടുത്തു.

0:00
/

Share on

Tags