നാദാപുരം: കോഴിക്കോട് വാണിമേൽ വിലങ്ങാട് റോഡിൽ പുഴ മൂലയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

ബൈക്കിൽ സഞ്ചരിച്ച ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരണപെട്ടു. മീത്തലെപറമ്പത് ഇബ്രാഹിമിന്റെ മകൻ ഇസ്മായിൽ (45) മരണപെട്ടത്. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സഹോദരൻ മൊയ്തു( 55 ) നെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വാണിമേൽ പുഴമൂലയിൽ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ വിലങ്ങാട്
നിന്ന് വടകരയ്ക്ക് പോവുകയായിരുന്ന സെൻസിബിൾ ബസുമായി കൂട്ടി ഇടിച്ചാണ് അപകടം.


മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിൽ സൂക്ഷിച്ച ഇസ്മയിലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകരയക്ക് മാറ്റും.