അഴിയൂർ ദേശിയപാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് പിക്കപ്പുമായി കൂട്ടിയിടിച്ചു പത്തോളം പേർക്ക് പരിക്ക്. എക്സൈസ് ചെക്ക്പോസ്റ്റിനു സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അയ്യപ്പഭക്തർക്കും പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ മാഹി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം തകർന്നു.

Previous Article