റാഗിങ്ങിനെ തുടര്‍ന്ന് ഹൈദരാബാദില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

TalkToday

Calicut

Last updated on Feb 27, 2023

Posted on Feb 27, 2023

ഹൈദരാബാദ്: ഹൈദരാബാദില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. 26 കാരിയായ ഡി.

പ്രീതി കാകതീയയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച്‌ നാല് ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് മരണം.

ബുധനാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. എം.ജി.എം ഹോസ്പിറ്റലില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും പിന്നീട് ഹൈദരാബാദിലേക്ക് മാറ്റുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് അലി സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റാഗിങ്, ആത്മഹത്യാ പ്രേരണം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

ഇരയുടെയും പ്രതിയുടെയും വാട്‌സ്‌ആപ്പ് ചാറ്റുകളില്‍ നിന്ന് റാഗിങ് നടന്നതിന്‍റെ തെളിവ് ലഭിച്ചതായി പൊലീസ് കമീഷണര്‍ എ.വി രംഗനാഥ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ കോളേജ്, ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ഥിയുടെ പിതാവ് നരേന്ദര്‍ ആരോപിച്ചു.

പെണ്‍കുട്ടിയുടെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും എസ്‌.സി/എസ്.ടി ദേശീയ കമീഷനും സര്‍ക്കാര്‍, എം.ജി.എം ആശുപത്രി സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, പ്രീതി പഠിച്ചിരുന്ന അനസ്‌തേഷ്യോളജി വിഭാഗം മേധാവി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.Share on

Tags