ദുബായ്: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം.കൊല്ലം കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍(30) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ദുബായിയില്‍ ഒരു കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ബിലുകൃഷ്ണന്‍. സുഹൃത്തായ പഞ്ചാബ് സ്വദേശിയ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ഇരുവരും താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ബിലുകൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു.
ഒരുവര്‍ഷം മുന്‍പാണ് ബിലുകൃഷ്ണന്‍ വിവാഹിതനായത്. നാലുമാസം മുൻപ് അച്ഛന്‍റെ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ബിലുകൃഷ്ണന്‍ അവസാനമായി നാട്ടിലെത്തിയിരുന്നത്.