


കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു. കലോത്സവത്തിന്റെ മുഖ്യ വേദിയായ വിക്രം മൈതാനിയിലാണ് പ്രദർശനം സംഘടിപ്പിച്ചത്.1957 മുതലുള്ള 55 സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായ ചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കലോത്സ ചരിത്രത്തിൻ്റെ ഇടനാഴിയിലേക്ക് വഴിത്തുറക്കുന്നത്.
പ്രദർശന സ്റ്റാളിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡൻ്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ് രാകേഷ് എന്നിവർ സംബന്ധിച്ചു.