വടകര: നാദാപുരത്ത് കക്കംവള്ളിയിൽ Jack coster എന്ന ചെരുപ്പ് കട നടത്തുന്ന സ്ഥാപനത്തിൻ്റെ മുകളിലെത്തെ ഗോഡൗണിനാണ് ഇന്ന് 3 മണിക്ക് തീ പിടിത്തം ഉണ്ടായത്.
തീപിടുത്തത്തിൽ മുകളിലത്തെ ഗോഡൗൺ പൂർണ്ണമായും കത്തിനശിച്ചു.
തീ സമീപത്തെ മറ്റു കടകളിലേക്ക് വ്യാപിക്കാതെ പോലീസും ഫയർഫോഴ്സും ആളുകളെ ഒഴിപ്പിക്കുകയും, തീയണക്കുകയുമാണുണ്ടായത്.
താഴെത്തെ നിലയിൽ പ്രവർത്തിക്കുന്ന jack coster എന്ന സ്ഥാപനത്തിൻ്റെ മുകളിലെ തീപിടുത്തം ഉണ്ടായത് ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. മുകളിലെ ഗോഡൗണിലെ സോഫയ്‌ക്കും സമീപത്തെ വെയിസ്റ്റിനും തീ പിടിച്ച് ഗോഡൗണിനുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട നാദാപുരം ഫയർ സ്റ്റേഷനിൽ നിന്ന് ജാഫർ സാദിക്കിൻ്റെ നേതൃത്വതിൽ എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സിൻ്റെ സഹായത്തോടെയാണ് തീയണച്ചത്.
25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ അജ്മൽ ഒതയോത്ത് Talktoday നോട് പറഞ്ഞു.