ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ എഴുപത്തിനാലാം വാർഷിക ദിനത്തിൽ സി പി ഐ ദേശീയ എക്സിക്യൂട്ടിവിന്റെ ആഹ്വാന പ്രകാരം ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി സുരേഷ് ബാബു ദേശീയ പതാക ഉയർത്തി. കുറ്റ്യാടി മണ്ഡലം അസി: സെക്രട്ടറി ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭരണഘടന സംരക്ഷണ സംഗമം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. റീന സുരേഷ്, വിവി പ്രഭാകരൻ എം പി ദിവാകരൻ, എ സന്തോഷ് പ്രസംഗിച്ചു.
