മലപ്പുറം: മഞ്ചേരി മേലാക്കത്ത് 500ന്‍റെ കള്ളനോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കവുങ്ങ് തോട്ടത്തിലെ വെള്ളക്കെട്ടിലാണ് നോട്ടുകള്‍ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെ ഇതുവഴി നടന്നുപോവുകയായിരുന്ന സ്ത്രീയാണ് നോട്ടുകള്‍ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്നാട്ടുകാര്‍ വെള്ളത്തിലിറങ്ങി പരിശോധന നടത്തിയതോടെ പ്ലാസ്റ്റിക് കവറില്‍ കെട്ടിയ കൂടുതല്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ മഞ്ചേരി പോലീസ് സ്ഥലത്ത് എത്തുകയും പരിശോധന നടത്തുകയും ചെയ്തു.

Previous Article