ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രത്തിലെ മണിയന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിയോത്തിക്കാവിലെ പെരും കള്ളനായ മണിയന്‍ എന്ന ക്യാപ്ഷനോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന 'അജയന്റെ രണ്ടാം മോഷണം'യു.ജി.എം. പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പൂര്‍ണമായും ത്രീഡിയിലാണ് ഒരുങ്ങുന്നത്.
പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചര്‍ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാര്‍ 'അജയന്റെ രണ്ടാം മോഷണ'ത്തെ വിശേഷിപ്പിക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദിപു നൈനാന്‍ തോമസാണ് സംഗീത സംവിധാനം. ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍.