മസ്‌കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 386 പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫീസില്‍ ഞായറാഴ്ച മാത്രം വിവിധ റോയല്‍ ഒമാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 150 പ്രവാസികള്‍ തൊഴില്‍ നിയമം ലംഘിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം വിശദമാക്കി. നവംബര്‍ മാസത്തില്‍ 236 തൊഴില്‍ നിയമലംഘകരെയാണ് പൊലീസ് നാടുകടത്തിയത്. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.