കണ്ണൂര്‍: ജില്ലയില്‍ ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് 35,285 കുട്ടികള്‍. വ്യാഴാഴ്ച യാണ് പരീക്ഷ ആരംഭിക്കുന്നത്.
മാര്‍ച്ച് 29 വരെയാണ് പരീക്ഷ. 17,332 പെണ്‍കുട്ടികളും 17,953 ആണ്‍കുട്ടികളും പരീക്ഷ എഴുതുന്നു. ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 13,139, എയ്ഡഡ് മേഖലയില്‍ 20,777, അണ്‍എയ്ഡഡ് മേഖലയില്‍ 1194, ടെക്‌നിക്കല്‍ മേഖലയില്‍ 175 എന്നിങ്ങനെയാണ് പരീക്ഷ പരീക്ഷയുടെ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ് അറിയിച്ചു.
ജില്ലയില്‍ ആകെ 198 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. 12 ട്രഷറികളിലും ഒരു ബാങ്കിലുമായാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരിക്കുന്നത്. 200 ചീഫ് സൂപ്രണ്ടുമാര്‍, 211 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 2412 ഇന്‍വിജിലേറ്റര്‍മാര്‍ എന്നിവരെ പരീക്ഷ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. 597 കുട്ടികള്‍ സ്‌ക്രൈബിനെയും 94 പേര്‍ ഇന്റര്‍പ്രെട്ടറെ ഉപയോഗിച്ചും പരീക്ഷ എഴുതുന്നുണ്ട്.