ജനുവരി 20 ന് തൊഴിലുറപ്പ് തൊഴിലാളികളുടെ പാർലമെൻറ് മാർച്ച്: ജില്ലയിൽ ജനവരി 6 ന് വാഹനജാഥ പര്യടനം

TalkToday

Calicut

Last updated on Jan 2, 2023

Posted on Jan 2, 2023

കോഴിക്കോട്:തൊഴിലുറപ്പ് തൊഴിലാളികൾ പാർലിമെന്റിന് മുന്നിലേക്ക് ജനുവരി 20 ന് മാർച്ച് ചെയ്യും. NREG വർക്കേഴ്സ് ഫെഡറേഷൻ എ ഐ ടി യു സി ന്റെ  നേതൃത്വത്തിൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്ന് ആവശ്യപെട്ടാണ് മാർച്ച്. നടപ്പ് സാമ്പത്തിക വർഷം 73000 കോടി രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചത്. നടപ്പ് സാമ്പത്തിക വർഷം മൂന്ന് മാസം ബാക്കിയുള്ളപ്പോൾ ബഡ്ജറ്റിൽ മാറ്റി വെച്ച സംഖ്യയെല്ലാം ചിലവഴിച്ചു കഴിഞ്ഞു. മൂന്ന് മാസം പദ്ധതി പ്രവർത്തനം മുന്നോട്ട് പോകണമെങ്കിൽ അഡീഷനൽ ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കണം, ആയുധ വാടക നിർത്തലാക്കിയത് പിൻവലിക്കുക, മസ്റ്റർ  റോളുകൾക്കുള്ള നിയന്ത്രണങ്ങൾ എടുത്ത് കളയുക, 200 ദിവസം തൊഴിൽ ദിനങ്ങൾ നൽകുക, വേതനം 700 രൂപയായി വർദ്ധിപ്പിക്കുക, ഇ എസ് ഐ അനുവദിക്കുക, ജോലി സമയത്ത് മരണപെട്ടാൽ നൽകുന്ന ആശ്വാസ സഹായം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിര കണക്കിന് തൊഴിലാളികൾ പാർലിമെന്റിലേക്ക് മാർച്ച് ചെയ്യുന്നത്.

മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാനത്ത് രണ്ട് വാഹന പ്രചരണ ജാഥകൾ ജനവരി 2 മുതൽ 10 വരെ സംഘടിപ്പിച്ചിരിക്കുകയാണ്. വടക്കൻ മേഖലാ ജാഥ മഞ്ചേശ്വരത്ത ജനവരി 2 ന് 4 മണിക്ക് AITUC സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ അനിമോൻ ലീഡറും, സംസ്ഥാന സെക്രട്ടറി പി സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ലളിതാ ചന്ദ്രശേഖർ, ഡെപ്യൂട്ടി ലീഡർമാരും, സംസ്ഥാന സെക്രട്ടറി വി രാജൻ, എന്നിവർ ജാഥയിൽ പങ്കെടുക്കും. ഈങ്ങാപ്പുഴ , മേപ്പയ്യൂർ, പള്ളിയത്ത്,  ഇരിങ്ങണ്ണൂർ,  കാർത്തിക പള്ളി എന്നിവടങ്ങളിലാണ് ജില്ലയിലെ സ്വീകരണങ്ങൾ . സ്വീകരണ പരിപാടികൾ വിജയിപ്പിക്കണമെന്ന് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി സുരേഷ് ബാബുവും പ്രസിഡന്റ പി സി തോമസ്സും അഭ്യർത്ഥിച്ചു.

റിപ്പോർട്ടർ : സുധീർ പ്രകാശ്.വി.പി.(ശ്രീദേവി വട്ടോളി)


Share on

Tags