കൊയിലാണ്ടി: പതിനേഴു വയസുകാരിയെ കെഎസ്ആർടിസി ബസിൽ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ,
വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാനെയാണ് (42) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും പിഴ അടച്ചില്ലെങ്ങിൽ ഒന്നര വർഷം കൂടെ അടച്ചില്ലെങ്ങിൽ ഒന്നര വർഷം കൂടെ
തടവ് ശിക്ഷ അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2020 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്. കെഎസ്ആർടിസി ബസിൽ മാനന്തവാടിയിൽ നിന്നു കുറ്റ്യാടി വരെ യാത്ര ചെയ്യുകയായിരുന്ന പെണ്കുട്ടിയുടെ അടുത്തിരുന്ന പ്രതി യാത്രാ മധ്യേ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ അടുത്തു വന്ന കണ്ടക്ടറോടു കാര്യം പറയുകയും ബസ് തൊട്ടിൽപാലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.. തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നാദാപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത് അശോകൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി.ജെതിൻ ഹാജരായി.