അഴിയൂർ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡീൽ സൗജന്യ നേത്രരോഗ തിമിര പരിശോധന ക്യാമ്പും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

TalkToday

Calicut

Last updated on Oct 24, 2022

Posted on Oct 24, 2022

അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ അഹല്യ ഫൗണ്ടേഷൻ വടകരയുടെ സഹായത്തോടെ സൗജന്യ നേതൃപരിശോധനയും തിമിര നിർണയ  ക്യാമ്പും സംഘടിപ്പിച്ചു. റൈറ്റ് ചോയ്സ് സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ 100 ഓളം ആളുകൾ പങ്കെടുത്തു .വാർഡിൽ നിന്നും വിവിധ മേഖലകളിൽ വിജയമുദ്ര പതിപ്പിച്ച പ്രതിഭകളായ കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയിൽ കരാട്ട സീനിയർ 56 കിലോ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയ അർഘ്യാ സുനിൽകുമാർ ,സബ് ജില്ലാ ശാസ്ത്രമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ എ ഗ്രേഡ് നേടിയ യാൻ ഭാരത് ,സോഷ്യൽ സയൻസ് ഗ്രൂപ്പ് യുപി വിഭാഗത്തിൽ  സ്റ്റിൽ മോഡലിൽ എ ഗ്രേഡ് നേടിയ അഭിനവ് ,മാത്ത്‌സ് ഫെയർ എൽ പി വിഭാഗത്തിൽ എ ഗ്രേഡ്  നേടിയ ഹൃദ്യ ശ്രീജിത്ത് ,കലക്ഷൻ സീഡിൽ എ ഗ്രേഡ് നേടിയ ആദ്യശ്രി ,ക്ലേമോഡലിൽ എ  ഗ്രേഡ് നേടിയ  ഗൗതം കൃഷ്ണ എന്നിവരെയും എസ്എസ്എൽസി പരീക്ഷയിൽ  എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മൂന്നു വിദ്യാർത്ഥികളെയും പരിപാടിയിൽ വെച്ച് ആദരിച്ചു .

പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ,വാർഡ് മെമ്പർ പികെ പ്രീത അധ്യക്ഷത വഹിച്ചു. ശുചിത്വ മേഖലയിൽ മികവാർന്ന പ്രകടനം നടത്തി മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡ് കരസ്ഥമാക്കിയ മുൻ പഞ്ചായത്ത് സെക്രട്ടറി (നിലവിൽ നാദാപുരം പഞ്ചായത്ത് സെക്രട്ടറി) ടീ ഷാഹുൽ ഹമീദിനെ ചടങ്ങിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു .അഹല്യ ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ പി എം അനന്തു സംസാരിച്ചു .സി രാമകൃഷ്ണൻ സ്വാഗതവും ഹരിത കർമ്മ സേന ലീഡർ എ  ഷിനി നന്ദിയും പറഞ്ഞു.


Share on

Tags