നാദാപുരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് സമ്പൂർണ്ണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി മുഴുവൻ വീടുകളും സന്ദർശിച്ച് തയ്യാറാക്കിയ വാർഡ് ശുചിത്വ റിപ്പോർട്ടിൽ കണ്ടെത്തിയ അപാതകൾ പരിഹരിക്കുന്നതിനായി അയൽ സഭ കേന്ദ്രങ്ങളിൽ ഹരിതവലയം സൃഷ്ടിച്ചു .ശുചിത്വത്തിന് പിറകിലായ വീട്ടുകാർക്ക് പ്രത്യേക ബോധവൽക്കരണം സംഘടിപ്പിച്ചു .വാർഡ് മെമ്പർ നിഷാ മനോജ് അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ശുചിത്വ ബോധവൽക്കരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,വാർഡ് കൺവീനർ കരിമ്പിൽ ദിവാകരൻ, കെ രഞ്ജിത്ത് ,കെഎംജിത സി കെ രാജേഷ് ,കെ ഷംസു ,കെ മമ്മദ് ആശാവർക്കർ വി സി ചന്ദ്രി എന്നിവർ സംസാരിച്ചു .വാർഡുകളിൽ നടത്തിയ റിപ്പോർട്ട് പരിശോധിച്ചതിൽ ചില വീടുകാർ ശുചിത്വത്തിൽ പിറകിലാണ് എന്ന് കണ്ടെത്തിയിരുന്നു ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹരിതവലയം സൃഷ്ടിച്ചത്.

Previous Article