അപ്രന്റീസ്ഷിപ്പ് മേള ഉൾപ്പെടെ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി നേടാവുന്ന ഒഴിവുകൾ

TalkToday

Calicut

Last updated on Feb 6, 2023

Posted on Feb 6, 2023

ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ‌് 3

തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.നിലിവിൽ ഒരു ഒഴിവാണുള്ളത്.

എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്.

അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി pareekshabhavandsection@gmail.com അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്

ഇലക്ട്രീഷന്‍ നിയമനം: കൂടിക്കാഴ്ച 13 ന്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തിയില്‍ താത്ക്കാലിക നിയമന കൂടിക്കാഴ്ച നടത്തുന്നു. ഫെബ്രുവരി 13 ന് രാവിലെ 10.30 ന് എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യത, ഇലക്ട്രീഷ്യന്‍ ട്രേഡിന് തുല്യമായ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്, കെ.എസ്.ഇ.എല്‍.ബി നല്‍കുന്ന പെര്‍മിറ്റ്/വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവ്യത്തി പരിചയം നിര്‍ബന്ധം.

മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവ്യത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി അഭിമുഖത്തിന് നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ -04924 224549

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

വ്യാവസായിക പരിശീലനവകുപ്പ് ജില്ലാ  ആര്‍. ഐ സെന്ററിന്റെ നേതൃത്വത്തില്‍  ഫെബ്രുവരി 13 ന് അരീക്കോട് ഗവ.ഐ.ടി.ഐ-യില്‍ വെച്ച് ''പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള'' സംഘടിപ്പിക്കും.  

മേളയില്‍ ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ - പൊതുമേഖല വാണിജ്യ - വ്യവസായ സ്ഥാപനങ്ങള്‍ക്ക് എഞ്ചിനീയറിങ് /നോണ്‍ എഞ്ചിനീയറിങ് ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യത നേടിയവരെ അപ്രന്റീസുകളായി തെരഞ്ഞെടുക്കാം.

താത്പര്യമുളള  വാണിജ്യ , വ്യവസായ സ്ഥാപനങ്ങള്‍  ഫെബ്രുവരി 8 -നകം  നേരിട്ടോ ഇ-മെയില്‍ (areacodeiti@gmail.com) മുഖേനയോ  ഗവ.ഐ.ടി.ഐ അരീക്കോട് ആര്‍.ഐ സെന്ററുമായി  ബന്ധപ്പെടണം.ഫോണ്‍ നമ്പര്‍  : 0483 2850238


Share on

Tags